മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ആദി ദേവാമൃത ചൈതന്യ ദീപ പ്രോജ്ജ്വലനം നിർവ്വഹിച്ചു. അമൃത വിശ്വവിദ്യാലയവും VNF മായി ചേർന്നു സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുള്ള വനിതാ നൈപുണ്യ വികസന പദ്ധതിയായ “വിശ്വാമൃതി”ൻ്റെ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചുകാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ആദി ദേവാമൃത ചൈതനൃ നിർവ്വഹിച്ചു. VNF കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ. എൻ. ഗോപാലകൃഷ്ണൻ (ജി.കെ) പൂർണ്ണ കുംഭം നൽകി ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യയെ സ്വീകരിച്ചു. VNF നാഷണൽ ചീഫ് കോർഡിനേറ്റർ ശ്രീ. വി. എസ്. ജയപ്രകാശ് ആചാര്യ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.